Type Here to Get Search Results !

Bottom Ad

മന്ത്രി ശൈലജ ടീച്ചര്‍ അറിയാന്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൈക്കൂലി പണ്ടാരങ്ങളെ മാറ്റാനാകുമോ? എങ്കില്‍ എല്ലാം ശരിയാകും


കാസര്‍കോട്  (www.evisionews.in)  : സംസ്ഥാനത്തെ പ്രബല മഹിളാ സംഘത്തിന്റെ നേതാവും പെണ്മനസ്സിന്റെ ആകുലതയും വേദനയും അറിയുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറോട് കാസര്‍കോട്ടുകാര്‍ ഒന്നടങ്കം പറയുന്നത് ഇതാണ് ''കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൈക്കൂലി പണ്ടാരങ്ങളെ മാറ്റാനാകുമോ.....? ''എങ്കില്‍ എല്ലാം ശരിയാകും' 

ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധൂര്‍ ചേനക്കോട്ടെ സരസ്വതി എന്ന 26 കാരിയായ ആദിവാസി യുവതിയോട് ശസ്ത്രക്രിയയ്ക്ക് 2000 രൂപ കൈക്കൂലി ചോദിച്ച് ആശുപത്രിയിലെ ഒരു ഡോക്ടര്‍ നമ്മുടെ നാടിനെയാകെ നാണക്കേടിലാഴ്ത്തി കളഞ്ഞ വാര്‍ത്തയാണ് ബുധനാഴ്ച പുറത്തു വന്നത്. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയതിനാല്‍ ചികിത്സ തേടിയെത്തിയതായിരുന്നു പരമ പാവമായ ചെനിയയുടെ ഭാര്യ സരസ്വതി. ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലുള്ള ക്ലിനിക്കിലെത്തിയാണ് യുവതി ഡോക്ടറെ കണ്ടത്. ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും ഉടന്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു. ഇതിനിടയില്‍ പട്ടിക വര്‍ഗ്ഗക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകളും ആവശ്യപ്പെട്ടു. ഈ രേഖകള്‍ക്ക് ജ്യേഷ്ട സഹോദരി പട്ടിവര്‍ഗ്ഗ ഓഫീസില്‍ ചെന്നിട്ടുണ്ടെന്നും ഉടന്‍ എത്തിക്കാമെന്നും സരസ്വതി പറഞ്ഞു. അപ്പോഴാണ് രേഖകള്‍ മാത്രം പോര രണ്ട് ഡോക്ടര്‍മാര്‍ക്കും ആയിരം രൂപ വീതം നല്‍കണമെന്നും ആവശ്യപ്പെട്ട് സരസ്വതിയെ ഗൈനക്കോളജിസ്റ്റ് നടുക്കി കളഞ്ഞത്. ഇതിനോട് പ്രതികരിക്കാതിരുന്ന സരസ്വതിക്ക് ഡിസ്ചാര്‍ജ്ജ് കുറിപ്പെഴുതി അടുത്തയാഴ്ച വന്നാല്‍ മതിയെന്നാവശ്യപ്പെട്ട് പറഞ്ഞയക്കുകയായിരുന്നു. ബന്ധുബലവും പാര്‍ട്ടി ബലവും ഒന്നുമില്ലാത്ത ഈ ആദിവാസി യുവതി കരഞ്ഞു കൊണ്ടാണ് ആശുപത്രി വിട്ടത്. 

ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വാങ്ങുന്ന രണ്ട് കുപ്രസിദ്ധരായ ഡോക്ടര്‍മാരെ കുറിച്ച് നേരത്തെ തന്നെ പരാതി നിലവിലുണ്ട് ഇവരിലൊരാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ വേണ്ടപ്പെട്ടയാളുമാണ്. 

ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി ജില്ലയിലെ തന്നെ മികച്ച ആശുപത്രികളിലൊന്നാണ്. മിടുമിടുക്കന്മാരായ ഡോക്ടര്‍മാരും അവരോടൊത്ത് പ്രവര്‍ത്തിക്കുന്ന ഇതര ജീവനക്കാരുമുണ്ട്. പക്ഷേ, ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഉടമകളുടെ ദല്ലാളുമാരാണ്.ഇവരാണ് മേല്‍പ്പറഞ്ഞ ജനപക്ഷത്ത് നില്‍ക്കുന്ന ഡോക്ടര്‍മാരുടെ പ്രതിഛായ തകര്‍ക്കുന്നത്. കാസര്‍കോട് നിന്ന് പരമാവധി രോഗികളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയക്കുന്ന ഡോക്ടര്‍മാര്‍ക്ക് പാരപണിയുന്ന ജനശത്രുകളായ ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയുടെ തെല്ലെങ്കിലുമുള്ള സേവന തല്‍പ്പരതയെ അട്ടിമറിക്കുന്നത്.ഇവര്‍ക്കെതിരെ മിന്നല്‍ വേഗത്തിലുള്ള നടപടിയാണ് കാസര്‍കോട്ടെ ജനത മന്ത്രി ശൈലജയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലേ ഈ ആതുരാലയത്തിലെ കാര്യങ്ങള്‍ സര്‍ക്കാരിന് ശരിയാക്കാനാകൂ...

Keywords: Story-General-hospital-ksd-Doctors-Demand-brave-Ministrer

Post a Comment

0 Comments

Top Post Ad

Below Post Ad