Type Here to Get Search Results !

Bottom Ad

വ്യാജ ക്രഡിറ്റ് കാര്‍ഡ് : മുഖ്യപ്രതിയായ തളങ്കര സ്വദേശിയെ കാസര്‍കോട്ടെത്തിച്ചു


കാസര്‍കോട്    (www.evisionnews.in)    : എറണാകുളത്ത് പിടിയിലായ വ്യാജക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാസര്‍കോട് തളങ്കരയിലെ മുഹമ്മദ് സാബിദി(29)നെ കാസര്‍കോട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാജക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചൗക്കിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പതിനായിരം രൂപയുടെ ഇന്ധനം നിറച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ അന്വേഷണം നടത്തുന്നതിനാണ് പ്രതിയെ കാസര്‍കോട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. പമ്പുടമ ചൗക്കിയിലെ ലക്ഷ്മീ നാരായണന്‍ നല്‍കിയ പരാതിയിലാണ് കേസ്.

2016 ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് സാബിദിന്റെ കൂട്ടുപ്രതിയായ തളങ്കരയിലെ അജ്മല്‍ റോഷന്‍(23) എറണാകുളം പൊലീസിന്റെ കസ്റ്റഡിയിലാണ്.ഇരുവരെയും എറണാകുളത്ത് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. എറണാകുളത്തെ ആലപ്പാട്ട് ജ്വല്ലറിയില്‍ നിന്ന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലും എറണാകുളത്തെ തന്നെ മൊബൈല്‍ കടയില്‍ നിന്ന് 57,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലും ആണ് ഇവരെ എറണാകുളം പൊലീസ് പിടികൂടിയത്.

അതേ സമയം മുഹമ്മദ് സാബിദ് എന്നത് പ്രതിയുടെ യഥാര്‍ത്ഥ പേരല്ലെന്നും അബ്ദുള്‍ സമദ് സമദാനി(29), മിസ്‌രിയ ഹൗസ്, കൊപ്പല്‍ കടവത്ത്, തളങ്കര എന്നതാണ് യഥാര്‍ത്ഥ പേരും മേല്‍വിലാസവുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Fake-credit-card-kasaragod-thalangara-police-

Post a Comment

0 Comments

Top Post Ad

Below Post Ad