ഇരിയണ്ണി:(www.evisionnews.in) ''നമുക്ക് ജാതിയില്ല ''പ്രഖ്യാപനത്തിന്റെ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സി പി ഐ എം ഇരിയണ്ണി ലോക്കല്‍ കമ്മിറ്റി സാംസ്‌ക്കാരിക സംഗമം സംഘടിപ്പിച്ചു.വിവിധ ക്ലബ്ബുകളുടേയും സാംസ്‌ക്കാരിക സംഘടനകളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സാംസ്‌ക്കാരിക സംഗമം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.ബി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.എസ് എസ് എല്‍ സി ,പ്ലസ് ടു ബാച്ചുകളില്‍ ഉന്നത വിജയം കരസ്ഥതമാക്കിയ വിദൃാര്‍ത്ഥികളെ അനുമോദിച്ചു.
വി നാരായണന്‍ ,എം മാധവന്‍ ,പി ബാലകൃഷ്ണന്‍ ,ശങ്കരന്‍ ,പി രവീന്ദ്രന്‍ , വൈ ജനാര്‍ദ്ദനന്‍,വി ഗീത , വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു .ബി എം പ്രദീപ് സ്വാഗതം പറഞ്ഞു.
keywords : kasaragod-cpm-local-committee-meet
''നമുക്ക് ജാതിയില്ല '' സി പി എം ഇരിയണ്ണി ലോക്കല്‍ കമ്മിറ്റി സാംസ്‌ക്കാരിക സംഗമം സംഘടിപ്പിച്ചു
4/
5
Oleh
evisionnews