വയനാട് :(www.evisionnews.in) കേരള ക്രിക്കറ്റ് അസോസിയേഷന്‍ മിക്സഡ് ഏജ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മലപ്പുറത്തിനെതിരായ ത്രിദിന മത്സരത്തില്‍ കാസര്‍കോടിന്റെ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന് തകര്‍പ്പന്‍ സെഞ്ച്വറി. അസ്ഹറുദ്ദീന്‍ 113 റണ്‍സ് നേടി റണ്ണൗട്ടായി. കാസര്‍കോട് ജില്ലാ ടീം 40.4 ഓവറില്‍ 194 റണ്‍സ് നേടി എല്ലാവരും പുറത്തായി. അസ്ഹറുദ്ദീന്റെ ഇന്നിംഗ്സാണ് കാസര്‍കോടിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. മലപ്പുറത്തിന് വേണ്ടി ആത്തിഫ് 5 വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മലപ്പുറം 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. അഭിജിത്ത് 8 വിക്കറ്റുകള്‍ വീഴ്ത്തി. കെസിഎയുടെ മിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
keywords : kasargod-thalganra-azharudheen-cricket-kca-century

Post a Comment
0 Comments