Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ലീഗല്‍ മെട്രോളജി പരിശോധന ശക്തം


കാസര്‍കോട്.(www.evisionnews.in)സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 
ടെക്‌സ്റ്റൈയല്‍സുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍ കൂടുതലും. പരിശോധനയില്‍ ടെക്‌സ്റ്റൈയില്‍സുകളില്‍ വ്യാപകക്രമക്കേടുകളാണ് കണ്ടെത്തിയത്. മുദ്ര പതിപ്പിക്കാത്ത ഉപകരണങ്ങള്‍, വില തിരുത്തിയതും നിയമാനുസൃതമായ പ്രഖ്യാപനങ്ങളില്ലാത്ത നിരവധി പാക്കറ്റുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു. 
ജില്ലയിലെ അഞ്ച് ടെക്‌സ്റ്റൈയില്‍സുകള്‍ക്കെതിരെയും മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലീഗല്‍ മെട്രോളജി നിയമ പ്രകാരം ടെക്‌സ്റ്റൈയില്‍സുകളില്‍ മുദ്ര പതിപ്പിച്ച സ്റ്റീല്‍ മീറ്റര്‍ സ്‌കെയിലുകളോ അല്ലെങ്കില്‍ വുഡന്‍ മീറ്റര്‍ സ്‌കെയിലുകളോ ഉപയോഗിക്കേണ്ടതാണ്.എന്നാല്‍ നടത്തിയ പരിശോധനയില്‍ ടെയിലറിംഗ് ടേപ്പ് (ഫ്‌ളെക്‌സിബിള്‍) ഉപയോഗിക്കുന്നത് കണ്ടെത്തി. കുട്ടികളുടെ തുണി ഷോപ്പുകളില്‍ എം ആര്‍ പി തിരുത്തി കൂടുതല്‍ വില ഈടാക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്ക് കാസര്‍കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ നേതൃത്വം നല്‍കി. ഓണം, ബക്രീദ് ഉത്സവ കാലത്ത് ഉപഭോക്തൃചൂഷണം തടയുന്നതിനുമായി സെപ്തംബര്‍ അഞ്ച് മുതല്‍ 12 വരെ (24 മണിക്കൂറും )പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ഡെസ്‌കുകളും ജില്ലയില്‍ പ്രവര്‍ത്തിക്കും. ഫോണ്‍ 04994 256228.

keywords : kasaragod-metro-logy-inspection

Post a Comment

0 Comments

Top Post Ad

Below Post Ad