Type Here to Get Search Results !

Bottom Ad

ബദിയടുക്ക-സൂലപ്പദവ് റോഡ് ഉടന്‍ നന്നാക്കണം - യൂത്ത് ലീഗ്


ബദിയടുക്ക :(www.evisionnews.in) കര്‍ണ്ണാടക സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നതും ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ പോകുന്നതുമായ ബദിയടുക്ക സൂലപ്പദവ് റോഡിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 
റോഡിന്റെ ശോചനീയാനസ്ഥ മൂലം നിലവില്‍ വണ്ടികളെല്ലാം കീലോമീറ്ററുകള്‍ ഏറെയുള്ള മറ്റു റോഡുകളെയാണ് ആശ്രയിക്കുന്നത്. ബദിയടുക്കയില്‍ നിന്നും ഏത്തട്ക്ക, ബെളിഞ്ച, കിന്നിംഗാര്‍ തുടങ്ങിയ സ്ഥലത്തേക്ക് പോകുന്ന ബസ്സുകള്‍ ഓട്ടം നിര്‍ത്തുകയും മറ്റു റോഡുകളെ ആശ്രയിക്കുകയും ചെയ്യുന്നു. റോഡിന്റെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. അസീസ് പെരഡാല അദ്ധ്യക്ഷത വഹിച്ചു. ഹൈദര്‍ കുടുപ്പംകുഴി സ്വാഗതവും ഇഖ്ബാര്‍ ഫുഡ്മാജിക്ക് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സിദ്ധീക്ക് സന്തോഷ്‌നഗര്‍, ബഷീര്‍ ഫ്രന്‍ഡ്‌സ്, എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ് സക്കീര്‍ ബദിയടുക്ക, അഹമ്മദാലി പാട്‌ലട്ക്ക, ഷഫീക്ക് കാര്‍വാര്‍, ഇബ്രാഹീം സീത്താംഗോളി, റസ്സാക്ക് കുണ്ട്യപ്പാടി, ഉനൈസ് കുടുപ്പംകുഴി, മുസ്തഫ സീത്താംഗോളി, ഖലീല്‍ വിദ്യാഗിരി, തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : badiadka-youth-league-road-issue

Post a Comment

0 Comments

Top Post Ad

Below Post Ad