കൊച്ചി:(www.evisionnews.in) റോഡ് നികുതിയിലെ വര്‍ധനവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഈ മാസം 30-ന് നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസ് സമരം മാറ്റിവെച്ചതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.
ബസ് ഉടമകള്‍ മുന്നോട്ടുവെച്ച രണ്ട് പ്രധാന ആവശ്യങ്ങളില്‍ സപ്ലിമെന്റേഷന്‍ സ്‌കീമിനെ സംബന്ധിച്ച വിഷയത്തില്‍ സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്താമെന്നും മറ്റ് വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സമരം മാറ്റിവെച്ചതെന്ന് ബസുടമകള്‍ പറഞ്ഞു.
keywords : kerala-bus-strike-postponed-minister
ഓഗസ്റ്റ് 30ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
4/
5
Oleh
evisionnews