Type Here to Get Search Results !

Bottom Ad

സമസ്ത മദ്രസകള്‍ മാനവ സൗഹൃദ പഠനകേന്ദ്രങ്ങള്‍: ഖാസി എം.എ.ഖാസിം മുസ്ലിയാര്‍


ബദിയടുക്ക:(www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ മതവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തന്നെ എങ്ങനെയാണ് മാനവ സൗഹൃദം നിലനിര്‍ത്തേണ്ടത് എന്നും ബോധവല്‍കരിക്കുന്ന ഉത്തമ കേന്ദ്രങ്ങളാണെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കേന്ദ്രകമ്മിറ്റി സെക്രട്ടറി ഖാസി എം.എ.ഖാസിം മുസ്ലിയാര്‍ പറഞ്ഞു.സമസ്തയുടെ മദ്രസകള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും മാനവ സൗഹൃദം നിലനില്‍ക്കുന്നത് അതിന് ഉദാഹരണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബദിയടുക്ക റൈഞ്ച് സമസ്ത മദ്രസ മാനേജ് മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ റൈഞ്ച് തല ഉദ്ഘാടനം ബെളിഞ്ച ഹദ്ദാദ് നഗര്‍ അല്‍ മദ്‌റസത്തുല്‍ ഖിള്‌രിയ്യ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് ഈ അദ്ധ്യയനവര്‍ഷം മുതല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍,പാഠ്യപദ്ധതി സമീപനം,അധ്യാപക-രക്ഷകര്‍ത്തൃ ബന്ധം,ശിശുസൗഹൃദ പഠനം,പഠനനിലവാരം മെച്ചപ്പെടുത്തല്‍,മദ്രസ ശാക്തീകരണം എന്നിവയെ കുറിച്ച് രക്ഷിതാക്കളെ ബോധവല്‍കരിക്കുന്നതിനുള്ള ഓറിയന്റേഷന്‍ ക്ലാസ്സുകള്‍,മദ്രസാതലത്തില്‍ രക്ഷാകര്‍ത്തൃ സംഗമങ്ങള്‍,മദ്രസാതലത്തില്‍ പി.ടി.എ.കമ്മിറ്റി രൂപീകരണം,മദ്രസാപര്യടനം,മാനേജ്‌മെന്റ് പ്രതിനിധികള്‍കുളള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും.

മാനേജ്‌മെന്റ് റൈഞ്ച് പ്രസിഡണ്ട് അന്‍വര്‍ ഓസോണ്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു,റൈഞ്ച് പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക മുഖ്യ പ്രഭാഷണം നടത്തി.ഇസ്മായില്‍ ദാരിമി,ശക്കീര്‍ ബാഖവി,ഹുസൈന്‍ ഹാജി ബേര്‍ക്ക,അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട,കെ.വി.അബ്ദുല്ല വൈദ്യര്‍,അബ്ദുല്ല മാസ്റ്റര്‍ നജാത്ത്,ലത്തീഫ് കന്യാന,പൊസോളിഗ അബ്ദുല്ല ഹാജി,മൊയ്തീന്‍കുട്ടി ബൈരമൂല,ഹസന്‍കുഞ്ഞി ദര്‍ഘാസ്,അബ്ദുല്ല ഗോളികട്ട,ഹമീദ് പൊസോളിഗ,ഖാദര്‍ ബാറടുക്ക,അബൂബക്കര്‍ നെല്ലിത്തടുക്ക,ബി.പി.അബ്ദുല്ല പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : samastha-madrassa-qazi-ma-musliyar


Post a Comment

0 Comments

Top Post Ad

Below Post Ad