Type Here to Get Search Results !

Bottom Ad

ആദൂര്‍ എസ് ഐയുടെ അഴിഞ്ഞാട്ടം നിര്‍ത്തണം; മുന്നറിയിപ്പുമായി സി പി എം


ബോവിക്കാനം :(www.evisionnews.in) ആദൂര്‍ എസ് ഐ യും ഏതാനും പോലീസുകാരും നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിച്ച് കൃത്യമായ ചുമതല നിര്‍വ്വഹിക്കണമെന്ന് സി പി എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ചുമതല ഏറ്റെടുത്തത് മുതല്‍ എസ് ഐ നിരപരാധിക്കളായ നാട്ടുകര്‍ക്കെതിരെ പ്രകോപനമായ നടപടിയാണ് തുടരുന്നതെന്ന് സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

പൊവ്വല്ലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിരപരാധികളായ പ്രദേശവാസികള്‍ക്കെതിരെ കേസ്സെടുക്കുകയും, പാതിരാത്രി വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പെടെയുളള വരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരിയണ്ണിയില്‍ റെയ്ഡ് ആണെന്ന് പറഞ്ഞ് ഹോട്ടലുകളില്‍ ആഴ്ച്ചയില്‍ മൂന്നും നാലും തവണ കയറി കച്ചവടക്കാരെ തെറിവിളിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. 

കാനത്തൂരില്‍ ഒരു കേസില്‍ സാക്ഷിപറഞ്ഞ വ്യക്തിയുടെ വീട്ടില്‍ പുലര്‍ച്ചെ കയറി എസ് ഐയും സംഘവും അയാളുടെ ഭാര്യയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കര്‍ണ്ണാടകയില്‍ ബാറില്‍ അതിക്രമിച്ച് കയറി തൊഴിലാളികളെ അക്രമിച്ച സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. ബോവിക്കാനം ടൗണില്‍ ബേക്കറി നടത്തുന്ന സ്ത്രീക്ക് നേരെ തട്ടികയറി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നല്‍കിയ പരാതി ഡി വൈ എസ് പി നല്‍കിയ ഉറപ്പിന് മേല്‍ പിന്‍വലിച്ചതാണ് നിസാരമായ രാഷ്ട്രീയ കേസില്‍ പെട്ടവരെ രാഷ്ട്രീയ പകവെച്ച് ആര്‍ ഡി ഒ കോടതയില്‍ നല്ലനടപ്പിന് കേസെടുക്കുകയും നിരവധികള്‍ കേസുകളുളള സ്ഥിരം ക്രിമിനലുകളെ സൗര്യവിഹാരത്തിന് വിട്ടിരിക്കുകയാണ്.

നാട്ടില്‍ വിദേശമദ്യവും, വ്യാജമദ്യവും കഞ്ചാവും മയക്ക് മരുന്നും വ്യാപകമാണ് ഇവര്‍ക്കെതിരെ നടപടിയും അനേ്വഷണവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഇവരുടെ കാവലളായി ആദൂര്‍ എസ് ഐയും പോലീസും മാറുകയാണ്. സര്‍ക്കാറിന്റെ പോലീസ് സമീപനത്തിന് വിരുദ്ധമാണ് ആദൂര്‍ പോലീസിന്റെ ഇടപെടല്‍ .

നിരപരാധികളെ കുറ്റവാളികളായി കാണുന്ന സമീപനം അവസാനിപ്പിക്കണം. സംസ്‌കാര ശൂന്യമായ ഗുണ്ടാവിളയാട്ടം മതിയാക്കി വിവേകത്തോടെ പൊതുജനങ്ങളോട് ഇടപെടണമെന്ന് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതുമാണ് ആദൂര്‍ എസ് ഐക്കും, പോലീസിനും നല്ലതെന്ന് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

keywords : aroor-si-warning-cpm

Post a Comment

0 Comments

Top Post Ad

Below Post Ad