Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് പ്രതിഭാ കോളേജിലെ ' ഓര്‍മ്മകള്‍ക്കിപ്പുറം കൂട്ടായ്മ ''വേറിട്ട അനുഭവമായി


കാഞ്ഞങ്ങാട്:(www.evisionnews.in) പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കാഞ്ഞങ്ങാട് പ്രതിഭാ കോളേജിലെ 1997-2000 വര്‍ഷത്തെ ബി.കോം ബാച്ചിലെ സഹപാഠികള്‍ വീണ്ടും ഒത്തുകൂടിയുപ്പോള്‍ അത് ഹൃദ്യവും മധുരവുമായ ഗൃഹാതുരതകളാല്‍ നിറഞ്ഞു.പഴയ ഓര്‍മ്മകള്‍ തളംകെട്ടി നിന്നസംഗമത്തില്‍ അകാലത്തില്‍ വിട്ടകന്ന സിനിയുടെ ഒര്‍മ്മകള്‍ സദസ്സിനെ 
ദു:ഖസാന്ദ്രമാക്കി.സിനിയുടെ ആത്മാവിനു വേണ്ടി മൗന പ്രാര്‍ത്ഥനയും നടന്നു.
പലരും പല മേഖലകളില്‍ ജോലി ചെയ്യുമ്പോള്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഗള്‍ഫുകാരുടെ ശബ്ദ സന്ദേശങ്ങള്‍ കൂട്ടായ്മയില്‍ 
വേറിട്ട അനുഭവമായി.വരും വര്‍ഷങ്ങളിലും വിപുലമായി കുടുംബസംഗമങ്ങള്‍ നടത്താനും സ്‌കോളര്‍ഷിപ്പുകളുള്‍പ്പടെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും കൂട്ടായ്മ തീരുമാനിച്ചു.
എം. സ്മിത ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു.
രാജന്‍ ബാലൂര്‍ ആമുഖഭാഷണം നടത്തി.എം വിജയകുമാര്‍.എം ശ്രീജേഷ്, എ വരദന്‍, കെ അബ്ദുള്‍ റഹിമാന്‍, കെ ശ്രീജ, നസ്‌റിന്‍ എ ജെ, റീന.എ ശുഭ പ്രമോദ്, പ്രീജി ബാലകൃഷ്ണന്‍, ലതിക എം, പുഷ്പ കെ, ശശികല ടി, എന്നിവര്‍ സംസാരിച്ചു.വി എസ് സൂരജ് ,യൂനസ് അതിഞ്ഞാല്‍ നേതൃത്വം നല്‍കി.

keywords : kanhangad-prathiba-college-b.com-batch-meet

Post a Comment

0 Comments

Top Post Ad

Below Post Ad