Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് അംഗഡിമുഗര്‍ ജേതാക്കള്‍


പെര്‍ള: (www.evisionnews.in) എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് പെര്‍ളയില്‍ സമാപനം.ശനിയാഴ്ച പെര്‍ള അഹ്ദല്‍ സ്‌ക്വയറില്‍ ആരംഭിച്ച പരിപാടിയില്‍ ഏഴ് വിഭാഗങ്ങളിലായി 125 ഇനങ്ങളില്‍ ഒമ്പത് സെക്ടറുകളില്‍ നിന്നുള്ള 350ല്‍പരം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. അംഗഡിമുഗര്‍ സെക്ടര്‍ ഒന്നാം സ്ഥാനവും, മൊഗ്രാല്‍, മുഗു സെക്ടര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. അംഗഡിമുഗര്‍ സെക്ടറിലെ ഹൈദര്‍ അലി പെര്‍ളാഡം കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസുകള്‍ തമ്മിലുള്ള മത്സരത്തില്‍ കുമ്പള ഐ.എച്ച്.ആര്‍.ഡി ഒന്നാം സ്ഥാനം നേടി. മാലിക്ദീനാര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ് രണ്ടാം സ്ഥാനവും മഹാത്മ കോളേജ് കുമ്പള മൂന്നാം സ്ഥാനവും നേടി. ക്യാമ്പസ് വിഭാഗത്തില്‍ മാലിക്ദീനാര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിലെ ബിലാല്‍ ബാഡൂര്‍ കലാ പ്രതിഭയായി. 

സമാപന സംഗമം ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ട്രോഫി വിതരണം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, വാഹിദ് സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, സയ്യിദ് യാസീന്‍ തങ്ങള്‍, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസീര്‍ സൈനി സ്വാഗതവും കലന്തര്‍ ഷാ ശേണി നന്ദിയും പറഞ്ഞു.

keywords : kasaragod-division-sahithyolsav-angadimugar-winners

Post a Comment

0 Comments

Top Post Ad

Below Post Ad