Type Here to Get Search Results !

Bottom Ad

എന്തിനായിരുന്നു ഷിബ്‌ലീ, മരണത്തിന്റെ കാഴ്ച്ചക്കാരനാവാന്‍ എന്നെ തെരഞ്ഞെടുത്തത്...


ഖയ്യൂം മാന്യ
(www.evisionnews.in) ജീവിതത്തിലൂടെ നിശബ്ദമായി പലരും കടന്ന് പോകാറുണ്ട്. ഓരോ ദിവസവും വിത്യസ്തമായ എത്രയോ മുഖങ്ങള്‍.. ഓര്‍ത്ത് വെക്കാന്‍ മാത്രം ഒരു ബന്ധവും അവശേഷിപ്പിക്കാതെ, പുഞ്ചിരിയുമായി പല വഴികളിലേക്ക് മാഞ്ഞ് പോകുന്നവര്‍. അങ്ങനെയൊരു കാഴ്ച്ചയിലേക്ക് അലിഞ്ഞ് ചേരേണ്ടവനായിരുന്നു ഷിബ്‌ലിയും.. പക്ഷെ എന്ത് കൊണ്ടോ, മുഖപരിചയം എന്നതിനപ്പുറത്ത് അവന്റെ പേരും നാടും പഠനവിവരങ്ങളുമെല്ലാം കൈ തന്ന് പിരിഞ്ഞതിന് ശേഷവും എന്റെ കൂടെ പോന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതിരുന്നിട്ടും രണ്ട് ദിവസം മുമ്പ്, ചൂരിയിലെ കൂട്ടുകാരോട് ഞാന്‍ അവനെ പറ്റി അന്വേഷിച്ചു. ഒഴിവുസമയങ്ങളില്‍ എവിടെയോ വെച്ച് അവനെ ഓര്‍ക്കുക പോലും ചെയ്തു..

സത്യം, അതിന് മാത്രം എനിക്ക് (www.evisionnews.in)പ്രിയപ്പെട്ടവനായിരുന്നില്ല ഷിബ്‌ലി.. പെരുന്നാള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച കുമ്പോല്‍ പള്ളിയില്‍ നിന്ന് ജുമാ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, സുഹൃത്തായ ഹബീബിന്റെ കൂടെയാണ് ഞാനവനെ ജീവിതത്തില്‍ ഒരേയൊരു വട്ടം കാണുന്നത്. സൗഹൃദത്തിന്റെ കാര്യത്തില്‍ ഔപചാരികത ശീലിച്ചിട്ടില്ലാത്തതിനാല്‍, ഹബീബിന്റെ വീട്ടിലായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. അന്ന് എന്റെ ഇടത് വശത്ത് ഷിബ്‌ലിയും ഉണ്ടായിരുന്നു. കസിന്‍ എന്ന് പറഞ്ഞ് ഹബീബ് അവനെയെനിക്ക് പരിചയപ്പെടുത്തി.(ഖയ്യൂം മാന്യ)

കുമ്പള അക്കാഡമിയിലെ വിദ്യാര്‍ത്ഥി എന്നത് അവനോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. സ്വദേശം ചൂരിയാണെന്ന് കൂടി അറിഞ്ഞപ്പോള്‍ പരിചയം പിന്നെയും ഉഷാറായി. ഞാന്‍ പതിവ് പോലെ അല്‍പ്പം സുയിപ്പ് ആക്കുകയും, ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് ചിരിക്കുകയും ചെയ്തു. കറങ്ങിത്തിരിഞ്ഞ് വൈകുന്നേരത്തെ ചായ കുടിക്കാന്‍ യാദ്ര്ശ്ചികമായി വീണ്ടും എത്തപ്പെട്ടത് ഷിബ്‌ലിയുടെ മുന്നിലേക്കായിരുന്നു. ഒരിക്കല്‍ കൂടി സലാം പറഞ്ഞ് ഞങ്ങള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു(www.evisionnews.in).
***
ഇന്നലെ, ജോലിത്തിരക്കുകള്‍ ഒന്നുമില്ലാത്ത ആലസ്യത്തില്‍ നാട്ടില്‍ ബാക്കിയായ ദിവസം. കുളക്കടവില്‍ കാത്ത് നില്‍ക്കുന്നുവെന്ന് പറഞ്ഞ സാഹിദിനെ അന്വേഷിച്ച് ചെന്നപ്പോള്‍ പക്ഷെ അവന്‍ കൊല്ലങ്കാനയിലായിരുന്നു. വഴിയരികില്‍ ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബൈക്കില്‍ വന്ന ആരോ പറഞ്ഞത്, കുളത്തില്‍ ഒരു കുട്ടി മുങ്ങിയെന്ന്. കേട്ട പാതി ഉബ്‌റുവിനോട് കുളത്തിലേക്ക് വരാന്‍ പറഞ്ഞ് ഞങ്ങളവിടേക്ക് ഓടി. നിമിഷങ്ങള്‍ കൊണ്ട് ഉബ്‌റുവും എത്തി. വെള്ളത്തിലേക്ക് എടുത്ത് ചാടി. ഈ കുളത്തിന്റെ രസതന്ത്രം അവനെപ്പോലെ ആര്‍ക്കും നിശ്ചയമില്ലല്ലോ.. ഇതിന് മുമ്പും എത്രയോ പേരെ അവന്‍ ഇവിടെ നിന്ന് മുങ്ങിയെടുത്തിരിക്കുന്നു.. ആ കുട്ടിയുടെ കൈയും പിടിച്ച് ആഴങ്ങളില്‍ നിന്ന് അവന്‍ പൊങ്ങി വരുമെന്ന് തന്നെ മനസ് പറഞ്ഞു. കുളത്തിന്റെ പ്രതലത്തില്‍ കുമിളകള്‍ പൊങ്ങി. പക്ഷെ ഉബ്‌റുവിന്റെ കൈകള്‍ ഇപ്രാവശ്യം ശൂന്യമായിരുന്നു. ആദ്യമായി, ജീവിതത്തില്‍ ആദ്യമായി ആമുകുളം വഞ്ചിക്കുന്നത് ഞങ്ങള്‍ നേര്‍ക്കുനേര്‍ കാണുകയായിരുന്നു..

ദുരന്തമുഖത്ത് വേദനയോടെ(www.evisionnews.in) നില്‍ക്കുന്നതിനിടയിലും ഹൃദയശൂന്യരായ ചില മനുഷ്യര്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയപ്പോഴാണ്, മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം എനിക്ക് ദേഷ്യത്തോടെ സംസാരിക്കേണ്ടി വന്നത്. നാട് മുഴുവന്‍ കണ്ണ് നിറയുന്ന പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുമ്പോഴാണ്.. ആ നിമിഷങ്ങളിലും നിങ്ങള്‍ക്കെങ്ങനെയാണ് ഇത്ര ക്രൂരമായി സംസാരിക്കാന്‍ കഴിയുന്നത്..

അപ്പഴേക്കും ഫയര്‍ എഞ്ചിനും പോലീസും എത്തി. സമയം ഒരു മണിക്കൂറോളം പിന്നിട്ട് കഴിഞ്ഞു. ജീവനോടെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ നഷ്ടമായിത്തുടങ്ങി. അവരുടെ ഇരുമ്പ് കൊളുത്ത് വെള്ളത്തില്‍ മത്സ്യത്തെ തിരയുന്ന ലാഘവത്തോടെ ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിട്ടു. അല്‍പ്പം നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. ഷോര്‍ട്‌സില്‍ കുടുങ്ങിയ ഹുക്കുമായി അവന്റെ മയ്യിത്ത് അവര്‍ എടുത്ത് പുറത്തിട്ടു. നീലിച്ച് പോയ ശരീരത്തില്‍ നിന്ന് ആ മുഖം ഞാന്‍ അന്നേരമാണ് തിരിച്ചറിയുന്നത്. യാ അല്ലാഹ്.. ഇത് ശിബ്‌ലിയല്ലേ.. ഒരാഴ്ച്ച മാത്രം മുമ്പ്, ഒരു മുഖവുരയും ഇല്ല്‌ലാതെ ജീവിതത്തിലേക്ക് കയറി വന്ന അതേ ശിബ്‌ലി.. പറഞ്ഞ് തരാനാവാത്ത നിയോഗം പോലെ മനസില്‍ സ്‌നേഹം കൊണ്ട് പേരെഴുതി വെച്ചവന്‍.. എന്നിട്ടും എന്തിനായിരുന്നു ഷിബ്‌ലീ,  മരണത്തിന്റെ നേരത്ത് നീ എന്നെ തേടി വന്നത്..

അല്‍പ്പസമയം മുമ്പ് ഞാന്‍ ആ കുളക്കടവിലൂടെ കടന്ന് പോയ നേരം നീ അവിടെ ഉണ്ടായിരുന്നോ.. ഒന്ന് വിളിക്കാമായിരുന്നില്ലെടാ നിനക്ക്.. എത്ര നേരം വേണമെങ്കിലും നിനക്ക് കൂട്ട് നില്‍ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നല്ലോ.. അരികിലുണ്ടായിരുന്നെങ്കില്‍ അങ്ങനെയൊന്നും (www.evisionnews.in)നിന്നെ മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ വിട്ടുകൊടുക്കുമായിരുന്നില്ലല്ലോ..

നീന്തല്‍ പഠിച്ച നാളുകള്‍ തൊട്ട് മുങ്ങിപ്പോവാതെ ഞങ്ങളെ ചേര്‍ത്ത് പിടിച്ച ആമുകുളത്തിന് ഒരാളെ കൊല്ലാനും കഴിയുമെന്ന് എന്റെ ഗ്രാമം ഒരുള്‍ക്കിടിലത്തോടെയാണ് തിരിച്ചറിയുന്നത്. മഴവെള്ളം മാത്രമല്ല, എന്റെ ബാല്യകൗമാരങ്ങളിലെ ഉന്മാദം കൂടിയാണ് അവിടെ തളം കെട്ടി നില്‍ക്കുന്നത്. അതിനിടയിലെ മരണത്തിന്റെ ചതിക്കുഴികള്‍ കാണിച്ച് തരാനായി നിന്റെ ജീവന്‍ ബലി നല്‍കേണ്ടിയിരുന്നില്ല പ്രിയപ്പെട്ട ഷിബ്‌ലീ..

ഷിബ്‌ലീ.. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ ഒഴുകിവരുന്നത് എന്തിനാണ്.. അന്ന് പിരിയുമ്പോള്‍ അറിഞ്ഞിരുന്നില്ലല്ലോ, നമ്മള്‍ ഒന്നിച്ച് ചെയ്യുന്ന ആദ്യത്തെ യാത്രയില്‍ പിന്‍ സീറ്റിലുണ്ടാവുക നിന്റെ മയ്യിത്ത് ആണെന്ന്.. മരണത്തിന്റെ നേരത്തും നിസ്സഹായനായ കാഴ്ച്ചക്കാരനാവാന്‍ നീ എന്നെ തെരെഞ്ഞെടുക്കുമെന്ന്..

എനിക്ക് ഇനിയും മനസിലാകുന്നില്ല, (www.evisionnews.in)എന്ത് കൊണ്ടാണ് ഷിബ്‌ലിയുടെ മുഖം മനസില്‍ നിന്ന് ഇറങ്ങിപ്പോകാത്തതെന്ന്.. കണ്ണടക്കുമ്പഴേക്കും അവന്‍ തന്നെ മുന്നില്‍ തെളിഞ്ഞ് വരുന്നത് കൊണ്ടാണ് സുബ്ഹി കഴിഞ്ഞ്, അവന്റെ പേരില്‍ ഒരു യാസീന്‍ ഓതി, പരലോകമോക്ഷത്തിന് വേണ്ടി ദുആ ചെയ്ത് ഞാന്‍ ഇത്രയും കുറിച്ചത്.. കാരുണ്യവാനായ അല്ലാഹു നിനക്ക് സ്വര്‍ഗ്ഗം തരട്ടെ പൊന്നുമോനെ.. മാതാപിതാക്കള്‍ക്കും നിന്നെ സ്‌നേഹിക്കുന്നവര്‍ക്കും ക്ഷമിക്കാനുള്ള കരുത്തും നല്‍കട്ടെ..




Keywords: Kasaragod-news-shibli-article-qayyoom



Tags

Post a Comment

2 Comments
  1. hirdayathil thattiya varikal,,,,rabb sargam nalki shibline anugrahikkatte ameen.........

    ReplyDelete
  2. hirdayathil thattiya varikal,,,,rabb sargam nalki shibline anugrahikkatte ameen.........

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad