ബദിയടുക്ക (www.evisionnews.in): വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെര്‍ള സ്വദേശിയെ ഇടിച്ച് നിര്‍ത്താതെപോയ കാര്‍ പോലീസ് കണ്ടെത്തി. പെര്‍ളയിലെ വ്യാപാരി മോഹന ആചാരിയുടെ കാറാണ് ബദിയടുക്ക പോലീസ് പിടികൂടിയത്. കാറോടിച്ചിരുന്നത് കടയിലെ ജീവനക്കാരന്‍ പ്രസാദാണെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പെര്‍ളയില്‍ വെച്ച് പെര്‍ള മണിയംപാറ സന്തനടുക്കയിലെ ഒറ്റമൂലി വൈദ്യന്‍ അണ്ണപ്പനായക് (65) കാറിടിച്ച് മരിച്ചത്. രാവിലെ ബദിയടുക്ക ബാഞ്ചത്തടുക്കയിലെ കോഴിഫാമിനടുത്ത കാട് വെട്ടാന്‍ പോയതായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. അണ്ണപ്പനായകിനെ തട്ടിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാപാരിയുടെ വീട്ടില്‍ കാര്‍ കാണാത്തതിനാലാണ് സംശയം തോന്നിയത്. കടയിലെ ജീവനക്കാരന്‍ കാര്‍ കൊണ്ടുപോയതായി ഉടമ പറഞ്ഞു. ജിവനക്കാരനെ ചോദ്യംചെയ്തതോടെ കാറും കിട്ടി. ഇടിയില്‍ കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു.
Keywords: Kasaragod-news-police-arrest-news-car-seized
Post a Comment
0 Comments