തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ ടൗണില്‍ ബസ്റ്റാന്റിന് സമീപം ലഹരിവസ്തു ഉപയോഗിക്കുകയായിരുന്ന കര്‍ണാടക സ്വദേശിയായ പത്തുവയസുകാരനെ ലഹരിവിരുദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ ബസ്റ്റാന്റിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിലേക്കുള്ള ഏണിപ്പടിയില്‍ ഇരുന്ന് മാരകമായ ഫെവിബോണ്ട് എന്ന ലഹരിവസ്തു ഉപയോഗിക്കുന്നതിനിടയിലാണ് ലഹരിവിരുദ്ധസേനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബാലനെ പിടികൂടിയത്. കെമിക്കല്‍ ട്യൂബിലെ പശ തുണിയില്‍ തേച്ച് ചൂടുപിടിപ്പിച്ചാണ് ലഹരിയായി ഉപയോഗിക്കുന്നതെന്നും സഹോദരനില്‍ നിന്നാണ് കണ്ടുപഠിച്ചതെന്നും കുട്ടി നാട്ടുകാരോടും പോലീസിനോടും പറഞ്ഞു. കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചുമനസിലാക്കിയ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു.
Keywords; Kasaragod-news-trikkarippur-news-police-lahari-police-

Post a Comment
0 Comments