വിദ്യാനഗര്‍ (www.evisionnews.in): ചെട്ടുംകുഴിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം. ചെട്ടുംകുഴിയിലെ മുസ്തഫ (30)യ്ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ആദ്യം കാസര്‍കോട് സ്വകാര്യആശുപത്രിയിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റി.
ബദറുദ്ദീന്‍ എന്നയാളാണ് തന്റെ ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുസ്തഫ മൊഴി നല്‍കിയിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മുസ്തഫയുടെ പരിക്കുകള്‍ സാരമുള്ളതാണെന്നു മുസ്്തഫയും ബദ്‌റുദ്ദീനും സ്ഥലത്തെ സ്ഥിരം കുഴപ്പക്കാരാണെന്നും വിദ്യാനഗര്‍ പോലീസ് പറഞ്ഞു. ബദ്‌റുദ്ദീന്‍ ഉടന്‍ വലയിലാകുമെന്നും എസ്.ഐ എ നൗഷാദ് പറഞ്ഞു.
Keywords: Kasaragod-news-vidyanagar-injured-by-man-admitted-in-manglore-hospital
Post a Comment
0 Comments