കാസര്‍കോട്:(www.evisionnews.in) ട്രാഫിക് ജംഗ്ഷനില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് ഓട്ടോയിലിടിച്ചതിനെത്തുടര്‍ന്ന് ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടം. പഴയ ബസ്സ്റ്റാന്റ് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. റെയില്‍വെസ്റ്റേഷന്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോയിലാണ് ഇടിച്ചത്. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ പരിസരവാസികളും ട്രാഫിക് പൊലീസും ചേര്‍ന്നാണ് ഓട്ടോയില്‍ കുടുങ്ങിയ രണ്ടു പേരെ പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു.
keywords: traffic-junction-accident-auto-bus

Post a Comment
0 Comments