Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ്:അബ്ദുല്‍ റഹ്മാന്‍ തെരുവത്ത് അറസ്റ്റില്‍


ആദൂര്‍ (www.evisionnews.in):മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് പണമാവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തക്കേസില്‍ പ്രതി അറസ്റ്റില്‍.ജനകീയ നീതി പ്രവര്‍ത്തകനും തെരുവത്ത് സ്വദേശിയുമായി അബ്ദുല്‍ റഹ്മാനാ (35)ണ് അറസ്റ്റിലായത്.  ഭൂമിയുടെ പട്ടയം വ്യാജമാണെന്നും പരാതി നല്‍കുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു എന്നാണ്  കേസ്‌. ബാവിക്കരയിലെ മുഹമ്മദാണ് പരാതിക്കാരന്‍.
മുഹമ്മദിന്റെ ഉമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്നും   പരാതി നല്‍കാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇതേ തുടര്‍ന്ന് ആദൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് കാസര്‍കോട് വെച്ച് അബ്ദുല്‍ റഹ്മാനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ നഗരത്തിലെ ഫഌറ്റില്‍ യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതിയായിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതിക്കള്‍ക്കെതിരെ പ്രസ്താവനകളിറക്കി പത്രങ്ങള്‍ക്ക് നല്‍കുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ബ്ലാക് മൈലിലൂടെ പലരില്‍ നിന്നും പണം തട്ടുകയും ചെയ്യുന്നുവെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.


Keywords: Kasaragod-news-aadhur-news-theruvath-swadeshi-news-station

Post a Comment

0 Comments

Top Post Ad

Below Post Ad