കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ മെയ് ഒന്ന്, രണ്ട് തിയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട്, കാസര്‍കോട് മേഖല കണ്‍വന്‍ഷനുകള്‍ നടത്തി. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികള്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് മേഖല കണ്‍വന്‍ഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഐ.എ.ഹമീദ് സ്വാഗതം പറഞ്ഞു. സാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം പ്രസംഗിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന കാസര്‍കോട് മേഖല കണ്‍വന്‍ഷന്‍ കുമ്പള ബാങ്ക് ഹാളില്‍ സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. സി.ഐ.എ.ഹമീദ് സ്വാഗതം പറഞ്ഞു. എം. അബ്ബാസ്, വി.എ.എ. ഖാദര്‍, യൂസഫ് ഉളുവാര്‍, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, റഊഫ് ബായിക്കര, ടി.ഡി.ഹസന്‍ ബസരി, ഖാദര്‍ ആലൂര്‍, അസീഫ് ഉപ്പള, അഷ്ഫാഖ് തുരുത്തി, നഷാത്ത് പരവനടുക്കം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അഷറഫ് കൊടിയമ്മ, ബി.എം. മുഹമ്മദ്, ഐ. മുഹമ്മദ് റഫീഖ്, അബ്ബാസ് അലി പ്രസംഗിച്ചു.
Keywords: Kasaragod-msf-students-convention-district-conference-muslimleague
.jpg)
Post a Comment
0 Comments