മലപ്പുറം: (www.evisionnews.in) ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വ്യാഴാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനേയും കാമുകനേയും തിരിച്ചറിഞ്ഞെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി.
കുഞ്ഞിനെ ഉപേക്ഷിക്കാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണു സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍പ്പെട്ടതും ജുവനൈല്‍ ജസ്റ്റിസ് അംഗങ്ങളുടെ സംരക്ഷണത്തില്‍ വരുന്നതും. അവശനിലയിലായ ആണ്‍കുഞ്ഞിനെ മെഡിക്കല്‍കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ കുട്ടികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. പ്രസവ സമയം ഇവര്‍ക്കു പുറമേ കാമുകന്റെ സുഹൃത്തുമുണ്ടായിരുന്നു ഓട്ടോയില്‍.
മലപ്പുറം ജില്ലയിലെ തീരപ്രദേശത്തോടു ചേര്‍ന്നുള്ള നഗരവാസികളാണ് ഇവരെന്നാണറിയുന്നത്. മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ഇവര്‍ കുഞ്ഞുമായി മഞ്ചേരിയിലെത്തിയത്. അധികൃതര്‍ക്കു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഒരു ദിവസം പ്രായമായിട്ടേയുള്ളൂ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇന്നു നടക്കുന്ന സിറ്റിംഗില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രായയപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ വിവരങ്ങള്‍ നല്‍കാനാവില്ല. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലില്‍ ഇതേ വരെ ഒരു കുഞ്ഞും കിടന്നിട്ടില്ല. അമ്മത്തൊട്ടിലിന്റെ സംരക്ഷണത്തിലും മെഡിക്കല്‍ കോളജ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.
Keywords: Auto delivery, school students, unmatured, Mancheri, Malappuram

Post a Comment
0 Comments