കുമ്പള (www.evisionnews.in): കേരളത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴുമ്പോള്‍ പ്രതിപക്ഷം ഒട്ടു തീര്‍പ്പ് സമരങ്ങള്‍ നടത്തി ഉമ്മന്‍ചാണ്ടിക്കും മാണിക്കും കരുത്തു പകരുമ്പോള്‍ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുന്നത് വെറും 3വര്‍ഷം മാത്രം പ്രായമായ വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുമ്പള വ്യാപാര ഭവനില്‍ നടന്ന കുമ്പള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളത്തിലും ജില്ലയിലും പാര്‍ട്ടി ശക്തി തെളിയിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അംബുഞ്ഞി തലക്കളായി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. എന്‍ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് വടക്കേക്കര, പിഎച്ച് റംല, അബ്ദുല്‍ ലത്തീഫ് കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മായീല്‍ മൂസ സ്വാഗതവും ബി.എം ഹാറൂന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod-kumbla-solidarity-oomenchandi-welfare
.jpg)
Post a Comment
0 Comments