Type Here to Get Search Results !

Bottom Ad

ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും ഉള്‍പ്പെടുത്തണം: മാര്‍ട്ടിന്‍ ക്രോ

വെല്ലിംഗ്ടണ്‍: (www.evisionnews.in) ഡേവിഡ് വാര്‍ണര്‍- രോഹിത് ശര്‍മ്മ വാക്തര്‍ക്കം ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കെ പുതിയൊരു നിര്‍ദേശവുമായി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ രംഗത്തെത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഫുട്‌ബോളിലെ പോലെ ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും ഉള്‍പ്പെടുത്തണമെന്ന് ക്രോ അഭിപ്രായപ്പെട്ടിരിക്കുന്നത്.
evisionnews


ക്രിക്കറ്റിന്റെ ആസ്വാദ്യത നഷ്ടപ്പെടുത്തുന്ന വാര്‍ണറെ പോലെയുള്ള കളിക്കാരെ തടയാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ മാച്ച് ഒഫിഷ്യല്‍സിന് ഐസിസി നിര്‍ദേശം നല്‍കണം. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിലും വാര്‍ണര്‍ തന്നെയായിരിക്കും മോശം പെരുമാറ്റത്തിന് മുന്നില്‍ നില്‍ക്കുകയെന്നും ക്രോ പറഞ്ഞു.


2013ല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെ ഇടിച്ചതടക്കം മോശം പെരുമാറ്റത്തിന് പേരുകേട്ട താരമാണ് വാര്‍ണര്‍. മെല്‍ബണ്‍ ഏകദിനത്തില്‍ ഓവര്‍ത്രോയില്‍ റണ്‍സിനു വേണ്ടി രോഹിത് ശര്‍മ്മ ശ്രമിക്കുമ്പോഴായിരുന്നു വാര്‍ണറുടെ ഇടപെടല്‍. രോഹിത് ശര്‍മ്മയോട് പ്രകോപനപരമായി സംസാരിച്ചതിന് വാര്‍ണറിന് മാച്ച് ഫീയുടെ പകുതി പിഴ നല്‍കേണ്ടി വന്നു.

Keywords: Cricket, yello, red, Martin Crow, Jo Root, Warner, Rohith Sharma, Match fee
Tags

Post a Comment

0 Comments

Top Post Ad

Below Post Ad