കാഞ്ഞങ്ങാട്:(www.evisionnews.in) കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കൂമാറിനെ വടിവാൾ കൊണ്ട് വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്ക്നിക്കിലെ ഒന്നാം വർഷ വിദ്യാരത്ഥി വെള്ളിക്കോത്ത് വീണച്ചേരിയിലെ വി.വി.വിഷ്ണു (19) വെള്ളിക്കോത്ത് സ്വകാര്യ കോളേജിലെ പ്ലസ്റ്റു വിദ്യാർത്ഥി അടോട്ടെ കെ.വി.ശ്രിയേഷ് (19) എന്നിവരേയാണ് ഹോസ്ഡുർഗ്ഗ് സി.ഐ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മടിയൻ കൂലോം പാട്ടുൽസവവുമായി ബൻഡപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന പ്രദീപ് കൂമാറിനെ ഒരു സംഘം വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.ഈ കേസിലെ മുഖ്യ പ്രതിയും സി.പി.എം ഏരിയ സെക്രട്ടറി എം.പൊക്ലന്റെ മകനുമായ പ്രശോഭിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

keywords : ksu-district-president-murder-attack-case-two-arrest

Post a Comment
0 Comments