കാഞ്ഞങ്ങാട്: (www.evisionnews.in) നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ വ്യാപാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൈന ടൗണ്‍ സ്ഥാപനമുടമ കരുവാച്ചേരിയിലെ അപ്പാട്ടില്ലത്ത് മുജീബിനെ (38)യാണ് തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കയ്യൂരിനടുത്ത് വെള്ളാട്ട് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉമ്മ: ബീഫാത്തിമ, ഭാര്യ: സമീറ. മക്കള്‍: ഷാനു, സിനാന്‍. സഹോദരങ്ങള്‍: അഷ്‌റഫ്, ലത്തീഫ്, ഖൈറുന്നിസ, ബല്‍ക്കീസ്, മെഹറുന്നിസ ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Vyapari, dead body found in river, Nileshwar market, China town

Post a Comment
0 Comments