കാസര്‍കോട് (www.evisionnews.in): ദേശീയ ഗെയിംസിലേക്കുളള ദീപശിഖാ റാലിക്ക് വെള്ളിയാഴ്ച കാസര്‍കോട്ടു നിന്നും പ്രയാണമാരംഭിക്കും. കാസര്‍കോട് ഗവ.കോളേജ് മൈതാനിയില്‍ ഒരുക്കിയ വേദിയില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനുമായ ടോം ജോസഫിന് ദീപശിഖ കൈമാറും.
തുടര്‍ന്ന് എണ്‍പതോളം വരുന്ന അത്‌ലറ്റുകള്‍ ദീപശിഖ റിലേയായി തിരുവനന്തപുരത്തെ പ്രധാന വേദിയിലേക്ക് യാത്രയാകും. വിവിധ ജില്ലകളിലെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കയിട്ടുളളത്. 28ന് ദീപശിഖാ റാലി ദേശീയ ഗെയിംസ് പ്രധാന വേദിയില്‍ എത്തും.
സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി കെ.പി മോഹന്‍, പി. കരുണാകരന്‍ എം.പി, എംഎല്‍എ മാരായ പി.സി. വിഷ്ണുനാഥ്, ടി.വി രാജേഷ്, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(ഉദുമ), എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കായിക താരങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ്, സാംസ്‌കാരിക സംഘടന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ദീപശിഖാറാലി ഉച്ചയ്ക്ക് മൂന്നോടെ കാലിക്കടവില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Keywords: Kasaragod-national-games-rally-friday

Post a Comment
0 Comments