അബുദാബി: (www.evisionnews.in) സൗരോര്‍ജം ഇന്ധനമാക്കി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനം 'സോളാര്‍ ഇംപള്‍സ് 2' ആദ്യപറക്കലിന് തയ്യാറാവുന്നു. അടുത്തമാസം അവസാനമോ മാര്‍ച്ച് ആദ്യവാരമോ ആയിരിക്കും അബുദാബിയില്‍ നിന്ന് സോളാര്‍ ഇംപള്‍സിന്റെ ആദ്യ പറക്കല്‍ . ഇന്ത്യയില്‍ അഹമ്മദാബാദിലും വാരാണസിയിലും ഈ വിമാനം എത്തും.
രാത്രിയും പകലുമായി 35,000 കിലോമീറ്റര്‍ പറക്കാന്‍ തയ്യാറെടുക്കുന്ന വിമാനത്തിന് 12 ലക്ഷ്യസ്ഥാനങ്ങളാണുള്ളത്. ഒരു തുള്ളി പോലും പരമ്പരാഗത ഇന്ധനം ഉപയോഗിക്കാതെയുള്ള പറക്കലായിരിക്കുമത്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ സോളാര്‍ ഇംപള്‍സ് സ്ഥാപകര്‍ ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്‍ട്രെ ബോഷ്‌ബെര്‍ഗും കഴിഞ്ഞദിവസമാണ് ഇക്കാര്യം വിശദീകരിച്ചത്. അബുദാബി സുസ്ഥിരവാരാചരണത്തിന്റെ ഭാഗമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വിമാനം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മാലിന്യം പുറന്തള്ളല്‍ കുറച്ച് ശുദ്ധമായ സാങ്കേതികവിദ്യയിലൂടെ എങ്ങനെ ലോകത്തെ മാറ്റിമറിക്കാം എന്നതാണ് സോളാര്‍ ഇംപള്‍സ് 2 ന്റെ ആദ്യ പറക്കലിലൂടെ പറയാനാഗ്രഹിക്കുന്നതെന്ന് പിക്കാര്‍ഡും ബോര്‍ഷ്‌ബെര്‍ഗും പറഞ്ഞു. മസ്‌കറ്റ്, ഒമാന്‍, ഇന്ത്യയില്‍ അഹമ്മദാബാദ്, വാരണാസി, മാന്‍ഡലെ, മ്യാന്‍മാര്‍, ചൈനയിലെ രണ്ട് കേന്ദ്രങ്ങള്‍ തുടര്‍ന്ന് പസഫിക് സമുദ്രം കടന്ന് ന്യൂയോര്‍ക്ക്, യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക എന്നിവയിലൂടെയെല്ലാമാണ് ആദ്യ പറക്കല്‍ നടത്തുക. തുടര്‍ന്ന് അബുദാബിയില്‍ മടങ്ങിയെത്തും. അബുദാബിയിലെ പുനരുത്പാദക ഊര്‍ജകമ്പനിയായ മസ്ദാറടക്കം നിരവധി പങ്കാളികള്‍ സോളാര്‍ ഇംപള്‍സ് 2-ന് സഹായവുമായിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ അഞ്ച് മാസമെടുത്ത് 35,000 ത്തോളം കിലോമീറ്ററാണ് വിമാനം പറക്കുക.
സോളാര്‍ ഇംപള്‍സിന്റെ ആദ്യ പറക്കലിന് അബുദാബി വേദിയായത് യു.എ.ഇ.ക്ക് അഭിമാനമുണ്ടാക്കുന്ന നേട്ടമാണെന്ന് മസ്ദാര്‍ ചെയര്‍മാനും സ്റ്റേറ്റ് മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. പുനരുത്പാദക ഊര്‍ജത്തിലൂടെയോ ക്ലീന്‍ ടെക്‌നോളജിയിലൂടെയോ ലോകത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ ഈ പറക്കല്‍ അനിവാര്യമാണെന്ന് ബര്‍ട്രാന്റ് പിക്കാര്‍ഡ് അഭിപ്രായപ്പെട്ടു. ആദ്യ യാത്ര വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഇന്നുവരെ പിന്തുടര്‍ന്നിട്ടില്ലാത്ത വലിയ സാധ്യതകളായിരിക്കും ഏവിയേഷന്‍ രംഗത്ത് തുറന്നിടുകയെന്ന് ആന്‍ഡ്രെ ബോഷ്‌ബെര്‍ഗ് പറഞ്ഞു.
Keywords: First solar flight, Abudhabi, Solar impulse, UAE

Post a Comment
0 Comments