Type Here to Get Search Results !

Bottom Ad

എസ്.ഡിപി.ഐ റേഷന്‍ കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് പത്ത് ദിവസം പിന്നിട്ടു



മൊഗ്രല്‍ പുത്തൂര്‍: (www.evisionnews.in)  റേഷന്‍ കാര്‍ട് പുതുക്കുന്നതിന്നുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന്ന് വേണ്ടി എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രിത്ത്വത്തില്‍ ജനുവരി 12 മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന്‍ മുന്നില്‍ പ്രവര്‍ത്തിച്ച് വരുന്ന എസ് ഡി പി ഐ ഹെല്‍പ് ടെസ്‌ക് 10 ദിവസം പിന്നിട്ടു. ദിവസേന നിരവധി പേരാണു റേഷന്‍ കാര്‍ട് ഫോര്‍ം പൂരിപ്പിക്കുന്നതിന്ന് വേണ്ടി എസ് ഡി പി ഐ ഹെല്‍പ് ടെസ്‌കില്‍ എത്തിച്ചേരുന്നത്. 5 ദിവസത്തേക്ക് മാത്രമായി ആരംഭിച്ച ഹെല്‍പ് ടെസ്‌ക് പൊതു ജനങ്ങളുടെ ആവശ്യാര്‍ത്തം തുടരാന്‍ SDPI പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നാഷണല്‍ ഹൈവേക്ക് സമീപം കല്ലങ്കയ്യില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ടെസ്‌കില്‍ പഞ്ചായത്തിന്ന് പുറത്തുള്ള ആളുകള്‍ കൂടി എത്തിച്ചേരുന്നുണ്ട്. ഇതിന്ന് പുറമേ വീടുകള്‍ കയറിയും ഫോര്‍മ്മ് പൂരിപ്പിച്ച് നല്‍കുന്നുണ്ട്.


Keywords: S.D.P.I, Ration card help desk, Mogral puthur panchayath office

Post a Comment

0 Comments

Top Post Ad

Below Post Ad