കാഞ്ഞങ്ങാട് :(www.evisionnews.in) നിരന്തരം മോഷണങ്ങൾ നടക്കുന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
ആശുപത്രിയിലെ പ്രസവ വാർഡ് അടക്കമുള്ള മുഴൂവൻ വാർഡുകളിലുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതിന് പുറമെ ജനാലകൾക്ക് കതകുകൾ സ്ഥാപിക്കുകയും പ്രസവ വാർഡിലെ ജനാലകൾക്ക് കൊളുത്തുകൾ പിടിപ്പിക്കുകയും ചെയ്തു.പ്രസവ വാർഡിലാണ് ഏറെയും മോഷണം നടക്കുന്നത്.പ്രസവ ചികിൽസയ്ക്കെത്തുന്ന സ്ത്രികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോകുന്ന സംഭവങ്ങൾ പതിവായതോടെയാണ് മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും മോഷണം തടയുന്നതിനുമായി സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
keywords : thieves-camera-district-hospital

Post a Comment
0 Comments