മൊഗ്രൽ പുത്തൂർ:(www.evisionnews.in) റേഷൻ കാർട് പുതുക്കുന്നതിന്നുള്ള അപേക്ഷാ ഫോർമ്മ് പൂരിപ്പിക്കുന്നതിന്ന് വേണ്ടി എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രിത്ത്വത്തിൽ ജനുവരി 12 മുതൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൻ മുന്നിൽ പ്രവർത്തിച്ച് വരുന്ന എസ് ഡി പി ഐ ഹെൽപ് ടെസ്ക് 10 ദിവസം പിന്നിടുകയാൺ. ദിവസേന നിരവധി പേരാണു രേഷൻ കാർട് ഫോർം പൂരിപ്പിക്കുന്നതിന്ന് വേണ്ടി എസ് ഡി പി ഐ ഹെൽപ് ടെസ്കിൽ എത്തിച്ചേരുന്നത്. 5 ദിവസത്തേക്ക് മാത്രമായി ആരംഭിച്ച ഹെൽപ് ടെസ്ക് പൊതു ജനങ്ങളുടെ ആവശ്യാർത്തം ഇനിയും കുറച്ച് ദിവസത്തേക്ക് കൂടി പ്രവർത്തനം തുടരാൻ SDPI പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നാഷണൽ ഹൈവേക്ക് സമീപം കല്ലങ്കയ്യിൽ പ്രവർത്തിക്കുന്ന ഹെൽപ് ടെസ്കിൽ പഞ്ചായത്തിന്ന് പുറത്തുള്ള ആളുകൾ കൂടി എത്തിച്ചേരുന്നുണ്ട്. ഇതിന്ന് പുറമേ വീടുകൾ കയറിയും ഫോർമ്മ് പൂരിപ്പിച്ച് നൽകുന്നുണ്ട്.
keywords : kasaragod-rationcard-help-dusk-sdpi
Post a Comment
0 Comments