റാഞ്ചി: (www.evisionnews.in) നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ടി.കെ ജ്യോതി പ്രസാദ് ഒരിക്കല്‍ കൂടി കാസര്‍കോടിന്റെ അഭിമാനം വാനോളമുയര്‍ത്തി. റാഞ്ചിയില്‍ നടന്നുവരുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ നൂറുമീറ്റര്‍ ഓട്ട മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയാണ് ജ്യോതി മിന്നിയത്. നേരിയ വിത്യാസത്തിലാണ് ജ്യോതിക്ക് സ്വര്‍ണം നഷ്ടമായത്. 10.9 സെക്കന്റില്‍ ഫിനിഷ് ചെയ്ത കര്‍ണ്ണാടകയുടെ മനീഷ് വേഗമേറിയ താരമായപ്പോള്‍ 11 സെക്കന്റില്‍ ഫിനിഷ് ചെയത് ജ്യോതിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Keywords: 100 meter, Ranchi, jyothi, Nainmarmoola Tanbeehul Islam higher secondary school

Post a Comment
0 Comments