Type Here to Get Search Results !

Bottom Ad

നവ്യാനുഭവം പകര്‍ന്ന് ടോക് ടൈം വിത്ത് എംഎല്‍എ: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരള രാഷ്ട്രീയത്തില്‍ കെഎംസിസിയുടെ പ്രസക്തിയേറും -എന്‍എ നെല്ലിക്കുന്ന്


ദുബൈ (www.evisionnews.in): ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ജില്ലയിലെ കെഎംസിസി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ടോക് ടൈം വിത്ത് എംഎല്‍എ വേറിട്ട അനുഭവമായി. നാടിനെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ചോദ്യങ്ങളായി നിറഞ്ഞു നിന്ന പ്രഭാതത്തില്‍ എല്ലാത്തിനും കൃത്യമായി മറുപടി നല്‍കി സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ട എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രവാസ ലോകത്തിന്റെ ഹൃദയം കവര്‍ന്നു. പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളേജ്, സിഎം ഉസ്താദ് കൊലപാതകം, ആബിദ് വധം, ബാവിക്കര റഗുലേറ്റര്‍, കുടിവെള്ള പദ്ധതി, നാട്ടിലെ ഗതാഗത കുരുക്ക്, പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. 

രാഷ്ട്രീയം, വികസനം, വ്യക്തിപരം എന്ന മൂന്നു സെക്ഷനുകളായാണ് പരിപാടി ക്രമീകരിച്ചത്. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതോടെ കേരള രാഷ്ട്രീയങ്ങളില്‍ കെഎംസിസിയുടെ പ്രസക്തി അടയാളപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. പ്രവാസി ഭാരതീയ പുരസ്‌ക്കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയെ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആദരിച്ചു. 

ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മാട്, ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹനീഫ് ടിആര്‍, അഷ്‌റഫ് നീര്‍ച്ചാല്‍, മണ്ഡലം നേതാക്കളായ ഗഫൂര് ഏറിയാല്‍, ഖലീല്‍ പതിക്കുന്ന്, സലിം ചേരങ്കൈ, ഇബി അഹമ്മദ്, നൂറുദ്ദിന്‍ പിടി, സത്താര്‍ ആലംപാടി, റഹിം ചെങ്കള, അയൂബ് ഉറുമി, ഡോ. ഇസ്മായില്‍, മുനീര്‍ ബെന്താട്, പഞ്ചായത്ത് നേതാക്കളായ ഐ പി എം അസീസ് കമാലിയ, സത്താര്‍ നാരമ്പാടി, കരിം മൊഗര്‍, റഹിം നെക്കരെ, സിദ്ദിഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, റസാഖ് കന്യാപ്പാടി,ഹസന്‍ പതിക്കുന്ന്, സുബൈര്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ സംബന്ധിച്ചു.


Keywords: Dubai-na nellikkunn-kmcc
Tags

Post a Comment

0 Comments

Top Post Ad

Below Post Ad