ബെംഗളൂരു: (www.evisionnews.in) കര്‍ണാടകയില്‍ അടുത്തമാസം മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ബെംഗളൂരു മഹാനഗരസഭ യോഗത്തില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വര്‍ധിച്ച പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തിന് തടയിടുന്നതിനുള്ള നടപടിയെക്കുറിച്ചു വ്യക്തമാക്കിയത്.
കേരളത്തിലേതുപോലെ 30 മൈക്രോണില്‍ താഴെയുള്ള പൊളിത്തീന്‍ ബാഗുകള്‍ക്കാകും ആദ്യഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തുക. ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും നിരോധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനു പുറമേ നേതാക്കള്‍ക്കു പിറന്നാള്‍ ആശംസ നേര്‍ന്നും മറ്റും സ്ഥാപിച്ച ഒട്ടേറെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു രണ്ടുമാസം മുന്‍പ് നീക്കം ചെയ്തിരുന്നു.
Keywords: Plastic cover, Karnnataka, Sidharamayya
Post a Comment
0 Comments