Type Here to Get Search Results !

Bottom Ad

കെ.എം.മാണി രാജിവെക്കുക – സോളിഡാരിറ്റി


കാസറഗോഡ്: (www.evisionnews.in)  ബാർകോഴ വിവാദത്തിൽ പെട്ട് വിശ്വാസവും അർഹതയും നഷ്ടപ്പെട്ട ധനകാര്യമന്ത്രി രാജിവെക്കണമെന്ന് സോളിഡാരിറ്റി കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബാറുടമകൾ, ബേകരി, ജ്വല്ലറി തുടങ്ങി അരിമില്ലുടമകളിൽ നിന്ന് വരെ കോഴ വാങ്ങിയെന്ന് ഘടക കക്ഷികൾ വരെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ധനകാര്യമന്ത്രി കെ.എം. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.എം. റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധിസഭാംഗം അബ്ദുൾ കാദർ ചട്ടഞ്ചാൽ, ജനറൽ സെക്രട്ടറി യുസുഫ് ചെമ്പിരിക്ക, സലാം കുമ്പള, സൈനുൽ ആരിഫ്, യുസുഫ് ത്രിക്കരിപ്പൂർ, സാബിർ പടന്ന തുടങ്ങിയവർ സംസാരിച്ചു.


Keywords: K.M Mani, resign, solidarity, Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad