കാസര്‍കോട്:(www.evisionnews.in) ദേശീയ ഗെയിംസിന്റെ കാഹളം മുഴക്കി നാടാകെ അണിനിരക്കുന്ന റണ്‍ കേരള റണ്‍ ഇന്ന് രാവിലെ 10.30മുതല്‍ 11.30 വരെ . ഈ കൂട്ടയോട്ടം ചരിത്രലസംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുളള സമസ്ത മേഖലയിലുംപ്പെട്ടവര്‍ കൂട്ടയോട്ടത്തില്‍ അണി ചേരും. 233 കേന്ദ്രങ്ങളിലായി കാല്‍ലക്ഷത്തിലേറെ പേര്‍ ഒരേ സമയം പങ്കാളികളാവും. ജില്ലയിലെ മെഗാറണ്‍ കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കും.
കോളേജിന് മുന്നില്‍ തയ്യാറാക്കിയ വേദിക്ക് സമീപം രാവിലെ 9.45 ഓടെ മെഗാറണ്ണിന് പങ്കെടുക്കാനുളളവര്‍ എത്തിച്ചേരും. 10.20ന് റണ്‍കേരള റണിന്റെ തീം സോങ്ങ് ആലപിക്കും. തുടര്‍ന്ന് 10.25ന് ദേശീയ ഗെയിംസ് വന്‍വിജയമാക്കാന്‍ കേരളത്തിന് ഒപ്പമുണ്ടാകുമെന്ന പ്രതിജ്ഞ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ചൊല്ലികൊടുക്കും. അംഗങ്ങള്‍ പ്രതിജ്ഞ ഏറ്റുചൊല്ലിയ ശേഷം ദേശീയ ഗെയിംസിനെ സ്വന്തം നാട്ടിലേക്ക് സ്വീകരിക്കുന്നതിന്റെ പ്രതീകമായി 500 ബലൂണുകള്‍ ആകാശത്തേക്ക് പറത്തും. തുടര്‍ന്ന് 10.30ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും.
കെ. കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ)ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, നഗരസഭ ചെര്‍മാന്‍ ടി.ഇ അബ്ദുളള, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എഡിഎം എച്ച് ദിനേശന്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ദേശീയ കബഡി ടീം പരിശീലകന്‍ ഇ. ഭാസ്‌ക്കരന്‍, ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റന്‍ അഞ്ജു ബാലകൃഷ്ണന്‍, ്, തുടങ്ങിയ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. ഏറ്റവും മുന്നിലായി ബേഡകം കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുളള ശിങ്കാരിമേളയുണ്ടാകും. തുടര്‍ന്ന് പ്രമുഖവ്യക്തികളും കായികതാരങ്ങളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും അണിനിരക്കും.
233 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ കൂട്ടയോട്ടം നടക്കുന്നത്. അതാതിടങ്ങളില്‍ കായിക താരങ്ങളും പ്രമുഖരും വിദ്യാര്‍ത്ഥികളും സംബന്ധിക്കും. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ കൂട്ടയോട്ടം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. സബ്കളക്ടര്‍ ജീവന്‍ബാബു, നഗരസഭ അധ്യക്ഷ കെ. ദിവ്യ തുടങ്ങിയവര്‍ അണിചേരും. ചെറുവത്തൂര്‍ ടൗണില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. ദേശീയ ഗെയിംസിന്റെ ചിഹ്നമായ അമ്മുവേഴാമ്പല്‍ കാസര്‍കോട് ഗവ. കോളേജ് പരിസരത്തെ കൂട്ടയോട്ടത്തില്‍ സാന്നിദ്ധ്യമാകും.
keywords : kerala-run-kerala-run-mla-kasargod-panchaytah
Post a Comment
0 Comments