Type Here to Get Search Results !

Bottom Ad

ഇന്ത്യക്കാരന്‍ ഫ്രാങ്ക് ഇസ്ലാമിന് മാര്‍ട്ടിന്‍ ലൂഥര്‍കിങ് പുരസ്‌കാരം


വാഷിങ്ടണ്‍: (www.evisionnews.in)  പ്രമുഖ ഇന്ത്യ -അമേരിക്കാ വ്യവസായിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫ്രാങ്ക് ഇസ്ലാം അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് പുരസ്‌കാരത്തിന് അര്‍ഹനായി. മനുഷ്യാവകാശസംരക്ഷണത്തിനും അന്തര്‍ദേശീയ സാമൂഹിക പ്രവര്‍ത്തനത്തിനും നല്‍കിയ മികവുറ്റ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഇരുരാജ്യങ്ങളുടെയും പൗരനായ തനിക്ക് അവാര്‍ഡ് വാങ്ങല്‍ അഭിമാനമുഹൂര്‍ത്തമാണെന്നും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും മഹാത്മാഗാന്ധിയും തമ്മില്‍ സമാനതകള്‍ ഏറെയുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 1954-ല്‍ ഇന്ത്യയിലെത്തിയ മാര്‍ട്ടിന്‍ ലൂഥര്‍കിങ് മഹാത്മജിയുടെ അഹിംസാസിദ്ധാന്തത്തെപ്പറ്റി വിശദമായി മനസ്സിലാക്കുകയും പിന്നീട് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതായി ഇസ്ലാം സ്മരിച്ചു.
ഇന്ത്യയിലെ അസംഗഡിനടുത്ത് സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച ഫ്രാങ്ക് ഇസ്ലാം പതിനഞ്ചാമത്തെ വയസ്സിലാണ് അമേരിക്കയിലെത്തിയത്. 30,000 രൂപയുമായി അമേരിക്കയിലെത്തിയ അദ്ദേഹം വലിയൊരു സംരംഭകനായി വളരുകയായിരുന്നു. 1993-ല്‍ അദ്ദേഹം മേരിലാന്‍ഡില്‍ വന്‍നിക്ഷേപത്തോടെ ഐ.ടി. കമ്പനി തുടങ്ങി. എന്നാല്‍, 2007-ല്‍ അത് വിറ്റു. വിറ്റത് സാധാരണക്കാരെ സഹായിക്കാനും മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താനുമായിരുന്നു.



Keywords: Indian, Frank Islam, martin Loother king, award, Azamgad, America, 

Post a Comment

0 Comments

Top Post Ad

Below Post Ad