കാസര്‍കോട്(www.evisonnews.in) സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച നായന്‍മാര്‍മൂല ടിെഎഎച്ച്എസ്എസ് ലെ ജ്യോതിപ്രസാദിന് ഇനി സ്വന്തമായി ഭൂമി. വാടകവീട്ടില്‍ കഴിയുന്ന ജ്യോതിപ്രസാദ് ജനുവരി 30ന് നടക്കുന്ന റവന്യൂ സര്‍വ്വെ അദാലത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും ഭൂമി ഏറ്റുവാങ്ങും. അമ്പലത്തറ വില്ലേജില്‍ ആറ് സെന്റ് സ്ഥലമാണ് ജ്യോതിപ്രസാദിന് നല്‍കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍, 200മീറ്റര്‍ വിഭാഗങ്ങളില്‍ സ്വര്‍ണ്ണമെഡല്‍ നേടിയാണ് ജ്യോതി പ്രസാദ് ജില്ലയുടെ അഭിമാനമായത്.
keywords : jyothi-prasad-self-property-earth

Post a Comment
0 Comments