Type Here to Get Search Results !

Bottom Ad

പിസി ജോര്‍ജും ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്ത്



തിരുവനന്തപുരം: (www.evisionnews.in)  ധനമന്ത്രി കെഎം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചീഫ് വിപ്പ് പിസി ജോര്‍ജും ബാലകൃഷ്ണ പിള്ളയുമായി ബിജു രമേശുമായി സംസാരിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നത്. നവംബര്‍ ഒന്നിനും രണ്ടിനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തായത്.
ബിജു രമേശ് ബാലകൃഷ്ണ പിള്ളയെ വിളിച്ച് സംസാരിക്കുകയായിരുന്നു. ബാറുകാര്‍ 15 കോടി പിരിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുന്നെന്നും ബാലൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടണമെന്നും ബാലകൃഷ്ണ പിള്ള ഉപദേശം നല്കുന്നുണ്ട്. മാണിയെ വിടരുതെന്നും കോടതിയെ സമീപിക്കണമെന്നും ബാലകൃഷ്ണ പിള്ള പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടണം. ബേക്കറി ഉടമകളില്‍ നിന്നും സ്വര്‍ണകടക്കാരില്‍ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയതായും ബാലകൃഷ്ണ പിള്ള പറയുന്നു. വിഷയത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനേയും ബാലകൃഷ്ണ പിള്ള വിമര്‍ശിക്കുന്നുണ്ട്. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിടരുതെന്നും സംസാരത്തില്‍ പറയുന്നു.
നേരിട്ട് കാണണമെന്ന് ബിജു രമേശിനോട് ഫോണ്‍ സംഭാഷണത്തില്‍ പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. നാലിനോ അഞ്ചിനോ കാണണമെന്ന് പിസി ജോര്‍ജ് പറഞ്ഞപ്പോള്‍ തനിക്ക് അസൗകര്യമുണ്ടെന്ന് ബിജു രമേശ് പറയുന്നു. ബിജു രമേശാണെന്ന് പറയുമ്പോള്‍ നമുക്കൊന്ന് കാണണമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ബിജു രമേശ് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ഇന്നലെ വരെ പിസി ജോര്‍ജ് പറഞ്ഞിരുന്നത്.
മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണും. അതിലൊന്നും കാര്യമില്ലെന്നും പിസി ജോര്‍ജ് പറയുന്നു. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് അറിയാമല്ലോ എന്ന ബിജു രമേശിന്റെ ചോദ്യത്തിന് പൊട്ടിച്ചിരിക്കുകയാണ് പിസി ജോര്‍ജ്.
ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ ശബ്ദരേഖ പുറത്തു വന്നിരിക്കുന്നത്. മാണിക്ക് 2 കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്ദരേഖയാണ് ബിജു രമേശ് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നത്.
കോഴ ആരോപണത്തില്‍ ബിജു രമേശ് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു എന്ന് ധനമന്ത്രി കെഎം മാണി പറഞ്ഞതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ മാണി രാജിവെക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു.

evisionnews


Keywords: P.C Jeorge, Bala Krishna pilla, Biju ramesh, K.M Mani



Tags

Post a Comment

0 Comments

Top Post Ad

Below Post Ad