കാഞ്ഞങ്ങാട് : (www.evisionnews.in)പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന്റെയും നേതാക്കൾ പുലർത്തുന്ന സൗഹൃദം ഇരു പാർട്ടികളിലേയും അണികളിൽ പ്രധിഷേധമുയർത്തുന്നു.
യു.ഡി.എഫ് നയിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അഴിമതിക്കും നെറികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ പ്രതികരിക്കാൻ തയ്യാറാകാതെ പ്രതിപക്ഷ കക്ഷിയായ സി.പി.എം പുലർത്തുന്ന നിസ്സംഗതയെയാണ് സി.പി.എം അണികൾ ചോദ്യം ചെയ്യുന്നത്.കോൺഗ്രസുമായി ചില സി.പി.എം നേതാക്കൽ നടത്തുന്ന ഒത്തു കളിയാണ് ഇതിന് കാരണമെന്നും അണികൾ കുറ്റപ്പെടുത്തുന്നു.കുടുംബശ്രി എ ഡി എസ് തിരഞ്ഞെടുപ്പിൽ ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം അനുകൂലികളായ സ്ത്രീകളേ വെട്ടിനിരത്താൻ കോൺഗ്രസിന് ധൈര്യം കിട്ടാൻ കാരണം ഇത്തരം നേതാക്കളുടെ അഴകൊഴമ്പൻ സമീപനമാണെന്നും വിമർശനമുയർന്നു.സി.പി.എം ബ്രാഞ്ച് യോഗങ്ങളിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്.
keywords : congress-cpm-leader-frendship-
Post a Comment
0 Comments