ചെന്നൈ: (www.evisionnews.in) തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ പേജ് രൂപീകരിച്ചവര്‍ക്കെതിരെ തമിഴ് നടന്‍ സൂര്യ സൈബര്‍സെല്ലില്‍ പരാതി നല്‍കി. താരത്തിനു വേണ്ടി ഒഫീഷ്യല്‍ ഫാന്‍ ക്ലബാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
താരത്തിന്റെ ഔദ്യോഗിക പേജ് എന്ന് അവകാശപ്പെടുന്ന അക്കൗണ്ടിന് നിരവധി ലൈക്കുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പേജ് വ്യാജമാണെന്നും താനുമായി ബന്ധമില്ലെന്നും കാണിച്ച് സൂര്യ പത്രക്കുറിപ്പും പുറത്തിറക്കി. ഫെയ്‌സ്ബുക്കിലോ ട്വിറ്ററിലോ തനിക്ക് അക്കൗണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും പത്രക്കുറിപ്പിലൂടെ സൂര്യ വ്യക്തമാക്കി.
പുതിയ ചിത്രമായ മാസിന്റെ ഷൂട്ടിലാണ് സൂര്യ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും പ്രണിതയുമാണ് നായികമാര്‍.
Keywords: Facebook, fake page, soorya

Post a Comment
0 Comments