കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥലം വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശികളായ നാല് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് രാമ നികേത നിവാസിലെ രാജേഷിന്റെ പരാതിയിലാണ് കാസര്‍കോട്ടെ കെ എം അബ്ദുല്ല കുഞ്ഞി, കെ എം മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ ഖാദര്‍, സിഎച്ച് മാഹിന്‍, എന്നിവര്‍ക്കെതിരെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
രാജേഷിന് കാസര്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് 1976ല്‍ ലാന്റ് ട്രൈബ്യൂണലില്‍ നിന്നും പട്ടയമായി ലഭിച്ച 33സെന്റ് സ്ഥലം അബ്ദുള്ള കുഞ്ഞിയുടെ നേതൃത്വത്തില്‍ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Keywords: Kasaragod-kanhangad-fake-usage-case-
.jpg)
Post a Comment
0 Comments