കാഞ്ഞങ്ങാട്: (www.evisionnews.in) മടിക്കൈയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തു. എസ്.ഐഫ്.ഐ പ്രവര്‍ത്തകനായ നിപുണിന്റെ (19) പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ അഭിജിത്ത്, വിജിത്ത്, നിഷാന്ത്, തമ്പാന്‍, പ്രസന്നന്‍, ദിനേശ് എന്നിവര്‍ക്കും എ.ബി.വി.പി ജില്ലാ സെക്രട്ടറി വൈശാഖിന്റെ പരാതിയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്യാം ചന്ദ്രന്‍, പി.അഖില്‍, മനോജ്, പി.ടി.എ പ്രസിഡന്റ് നാരായണന്‍, രാജന്‍, തമ്പാന്‍, വിജിത്ത്, മൂത്തക്കാല്‍ കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്. മടിക്കൈ അമ്പലത്തുകരയില്‍ കഴിഞ്ഞ ദിവസമാണ് അക്രമമുണ്ടായത്.
Keywords: Madikkai attack, case, S.F.I, A.B.VP
Post a Comment
0 Comments