നീലേശ്വരം: (www.evisionnews.in നീലേശ്വരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന സിറ്റി വാര്‍ത്തയുടെ പത്രാധിപരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്തെ വി.പി പ്രതീഷ് (38) ചിറപ്പുറത്തെ എം.രമേശന്‍ (43), ശരത് കുമാര്‍ (26), കെ.പ്രമോദ് (31), സുജേഷ് (27) ചന്ദ്രന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇവര്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
2014 ജൂണ്‍ 3നാണ് സിറ്റി വാര്‍ത്താ പത്രാധിപര്‍ സേതു ബംഗളത്തെ ഒരു സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ട്‌പോയി മാരാകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
Keywords: City vartha, editor, Nileshwar, attack, arrest

Post a Comment
0 Comments