ആലപ്പുഴ: (www.evisionnews.in) ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍ (46) വെട്ടേറ്റ് മരിച്ചു. കാലത്ത് ആറു മണിക്ക് വീട്ടില്‍ അലക്കിക്കൊണ്ടിരിക്കുമ്പോള്‍ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍. രണ്ട് വര്‍ഷം മുന്‍പ് കലവൂര്‍ സ്വദേശി ചന്ദ്രലാല്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ വേണുഗോപാല്‍ ഇപ്പോള്‍ പരോളിലാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആലപ്പുഴ ടൗണ്‍, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളെ ഹര്‍ത്താല്‍ ബാധിക്കും. ദീര്‍ഘദൂര വാഹനങ്ങള്‍ തടയില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Keywords: Alappuzha, B.J.P leader, kill, neighbours

Post a Comment
0 Comments