Type Here to Get Search Results !

Bottom Ad

മഹാരാജാസ് കോളേജിലെ മന്ത്രിക്കെതിരായ പ്രതിഷേധം; രണ്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് സസ്പെൻഷൻ


മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ നടന്ന പ്രതിഷേധത്തിൽ നടപടി. രണ്ട് എസ്എഫ്ഐ വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രനിൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കാണ് സസ്പെൻഷൻ.

കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ മന്ത്രി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ സന്തോഷകരമായ മുഹൂർത്തം രാഷ്ട്രീയ ലക്ഷ്യത്തോടെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ശരിയായില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും വേണമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിഷേധം രേഖപ്പെടുത്താനുള്ള വിദ്യാർഥികളുടെ അവകാശത്തെ മാനിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്നും അധികാരത്തിന്റെ അഹങ്കാരം വേദിയിൽ കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പേരിൽ തോന്നിയതുപോലെ ചെയ്യാമെന്ന് കരുതിയാൽ അതിന് മുന്നിൽ വിറയ്ക്കില്ലെന്നും ഇരുപത് മിനിറ്റോളം പ്രതിഷേധക്കാരുടെ മുന്നിൽ നിന്ന് പറയാനുള്ളത് പറഞ്ഞ ശേഷമാണ് വേദി വിട്ടതെന്നും മന്ത്രി കുറിച്ചു. വിദ്യാർഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേൽ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad