Type Here to Get Search Results !

Bottom Ad

ടൂറിസം സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന് കുമ്പള ആരിക്കാടി ജൈവവൈവിധ്യ കേന്ദ്രം


കാസര്‍കോട്: ജില്ലയുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് പുതിയ നിറംചാര്‍ത്തുകയാണ് കുമ്പള പഞ്ചായത്തിലെ ആരിക്കാടി ജൈവവൈവിധ്യ കേന്ദ്രം. ആരിക്കാടി ഗ്രാമത്തോട് ചേര്‍ന്ന കിദൂരിലെ പക്ഷിഗ്രാമവും ആരിക്കാടി കയാക്കിങ് സെന്ററുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കാസര്‍കോട് വികസന പാക്കേജും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് പ്രദേശത്തെ ടൂറിസം വികസനത്തിന് കരുത്തുപകരുന്നത്. ആരിക്കാടി എന്ന തീരദേശ ഗ്രാമത്തി ലെ ജൈവ വൈവിധ്യ സാധ്യതകള്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതി പഠനഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കും പുതിയ വാതിലുകളാണ് തുറക്കുന്നത്. ദേശീയ പാതയില്‍നിന്ന് ഏറെ അകലെയല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്.

കിദൂര്‍ പക്ഷി ഗ്രാമം പദ്ധതി

ആരിക്കാടി ഗ്രാമത്തോട് ചേര്‍ന്ന കിദൂരില്‍ എത്തുന്ന ദേശാടന പക്ഷികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് കിദൂര്‍ പക്ഷി ഗ്രാമം പദ്ധതി. വ്യത്യസ്ത സീസണുകളില്‍ എത്തുന്ന പക്ഷി കളെ അവയുടെ ദേശാടനം ഉറപ്പുവരുത്തും വിധം പ്രകൃതി സസ്യങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പക്ഷിഗ്രാമത്തില്‍ രണ്ടു സെന്റ് ഭൂമിയില്‍ 60ഓളം വ്യത്യസ്ത മരങ്ങളുടെ ഒരു മിയാവാക്കി ഫോറ സ്റ്റ് ടൂറിസം വകുപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനും മറ്റുമായി വിവിധ ദേശങ്ങളില്‍.നിന്നെത്തുന്ന പക്ഷികള്‍ക്ക് പ്രകൃതി സ്രോത സ്സുകള്‍ സംരക്ഷിച്ചു നല്‍കുകയും അവ ജനങ്ങള്‍ക്ക് ആസ്വദിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

152 വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരി ടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിവയുള്‍പ്പടെ 38 ദേശാടന പ്പക്ഷികളാണ് ഇവിടെയെത്തുന്നത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവ രുന്നു.പല സ്ഥലങ്ങളില്‍നിന്നുമെത്തുന്ന പക്ഷി നിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കുമായി മികച്ച താമസ സൗകര്യം ഉറപ്പു വരുത്തുന്നതിനായി ടൂറിസം വകുപ്പ് ഡോര്‍മിറ്ററി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഡോര്‍മിറ്റ് സൗകര്യം വിദ്യാര്‍ഥികളും ഗവേഷകരും ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും വിദ്യാര്‍ഥി .കള്‍ക്കും താങ്ങാവുന്ന വിധത്തില്‍ ദിവസം 350രൂപ നിരക്കിലാണ് ഡോര്‍മിറ്ററി സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത താമസ മുറികള്‍, ശുചിമുറികള്‍, അടുക്കള, ഓഫീസ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. ഏകദേശം 45 പേര്‍ക്ക് ഒരേ സമയം ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഇതോടൊപ്പം വിവിധ സ്ഥാപന ങ്ങളോട് ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പരിസ്ഥിതി ക്യാമ്പും കിദൂര്‍ പക്ഷി ഗ്രാമത്തില്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് ട്രക്കിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്വാശ്രയ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും ഡി.ടി.ബി.സി സെക്രട്ടറി ജിജേഷ് കുമാര്‍ പറഞ്ഞു.

ആരിക്കാടി കയാക്കിങ് സെന്റര്‍

ജില്ലയിലെ പുതിയ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ് ആരിക്കാടി കയാക്കിങ് സെന്റര്‍. ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള കയാക്കിങ് സെന്റര്‍ സഞ്ചാരികളുടെ ഒഴുക്ക് കൊണ്ടും പ്രകൃതി മനോഹാരിത കൊണ്ടും പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറുകയാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്നടക്കം സഞ്ചാരികള്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വൈകുന്നേരങ്ങള്‍ ആഘോഷമാക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കയാക്കിങ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബ സമേതമെത്തുന്ന ടൂറിസ്റ്റുകള്‍ക്കായി ബോട്ടിങ് സൗകര്യവുമുണ്ട്. കയാക്കിങ് സെന്ററിനോട് ചേര്‍ന്ന് കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ക്കും കഫേകളുമുണ്ട്. കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇതിനകം തന്നെ കിദൂര്‍ പക്ഷിനിരീക്ഷണ കേന്ദ്രവും ആരിക്കാടി വാക് വേ, കയാക്കിങ് സെന്റര്‍ എന്നിവയും സ്ഥാനം പിടിച്ചുകഴിഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad