കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറത്തിന് സമീപം നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കസബ ബീച്ച് സ്വദേശിയായ പി. അഭിജിത്ത് (26) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 3.37 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കസബ കടപ്പുറത്ത് താമസിക്കുന്ന യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍പ്പന യ്ക്കായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് എസ്.ഐ പി.വി മനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘ മാണ് പരിശോധന നടത്തിയത്. വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കാസര്‍കോട് പൊലീസ് എംഡിപി എസ് ആക്ട് സെക്ഷന്‍ 22(ബി) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിനാണ് തുടരന്വേഷണ ചുമതല.
കാസര്‍കോട് ബീച്ചില്‍ ലഹരിവേട്ട; കിടപ്പുമുറിയില്‍ ഒളിപ്പിച്ച 3.37ഗ്രാം എം.ഡി.എം.എ പിടികൂടി
08:28:00
0
കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറത്തിന് സമീപം നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കസബ ബീച്ച് സ്വദേശിയായ പി. അഭിജിത്ത് (26) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 3.37 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കസബ കടപ്പുറത്ത് താമസിക്കുന്ന യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍പ്പന യ്ക്കായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് എസ്.ഐ പി.വി മനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘ മാണ് പരിശോധന നടത്തിയത്. വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കാസര്‍കോട് പൊലീസ് എംഡിപി എസ് ആക്ട് സെക്ഷന്‍ 22(ബി) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിനാണ് തുടരന്വേഷണ ചുമതല.
Tags

Post a Comment
0 Comments