നീലേശ്വരം: കാസര്‍കോട് നഗരസഭയിലെ സീനയര്‍ ക്ലാര്‍ക്കിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം സ്വദേശിനിയും നീലേശ്വരം തട്ടച്ചേരിയില്‍ താമസക്കാരിയുമായ രമ്യ (40)യെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീജിത്തിന്റെ ഭാര്യയാണ്. വീട്ടില്‍ രമ്യയും ഇളയ കുട്ടിയുമാണ് താമസം. മൂത്ത കുട്ടി മറ്റൊരിടത്ത് പഠിക്കുകയാണ്. രാവിലെ ഇളയ കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. കുട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വന്ന് വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് നഗരസഭയിലെ സീനയര്‍ ക്ലാര്‍ക്ക് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
12:32:00
0
നീലേശ്വരം: കാസര്‍കോട് നഗരസഭയിലെ സീനയര്‍ ക്ലാര്‍ക്കിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം സ്വദേശിനിയും നീലേശ്വരം തട്ടച്ചേരിയില്‍ താമസക്കാരിയുമായ രമ്യ (40)യെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീജിത്തിന്റെ ഭാര്യയാണ്. വീട്ടില്‍ രമ്യയും ഇളയ കുട്ടിയുമാണ് താമസം. മൂത്ത കുട്ടി മറ്റൊരിടത്ത് പഠിക്കുകയാണ്. രാവിലെ ഇളയ കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. കുട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വന്ന് വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags

Post a Comment
0 Comments