Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: പടന്നക്കാട് കാറില്‍ കടത്തിയ എം.ഡി.എം.എയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9.15 മണിയോടെ ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പടന്നക്കാട്ടെ സി.പി ജമാല്‍ (28), കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ പി. അഫ്‌സല്‍ (29), പടന്നക്കാട്ടെ അസീബ് (19) എന്നിവരാണ് അറസ്റ്റിലായത്. 1.900 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പടന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. കാറും മയക്ക് മരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തൂഫാന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.എ ബാസിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളായ രാഹുല്‍, ജ്യോതിഷ്, സനീഷ്, എസ്.ഐ രാമചന്ദ്രന്‍, ഡ്രൈവര്‍ സുജിത്ത് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad