Type Here to Get Search Results !

Bottom Ad

ചേരാനല്ലൂര്‍ അപകടക്കേസ്: ’17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ’; പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് അഡീഷണൽ സെഷൻസ് കോടതി


കേരളം (www.evisionnews.in): ചേരാനല്ലൂര്‍ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് വിമർശനം.

അപ്പീലില്‍ 17 കാരന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയതില്‍ കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചു. ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റേയും പ്രോസിക്യൂഷന്റെയും അപേക്ഷകളിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

17 കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി.17 കാരന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ പുതിയ അപ്പീല്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad