Type Here to Get Search Results !

Bottom Ad

29കാരിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട്: നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകള്‍ തന്‍സിയ എന്ന തന്‍സീറ സുല്‍ത്താന (29) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. ശനിയാഴ്ച രാത്രി വീട്ടുകാര്‍ക്കൊപ്പം സംസാരിച്ച് സാധാരണ പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു തന്‍സീറ. ഞായറാഴ്ച രാവിലെ കുട്ടികളെ മദ്രസയിലേക്ക് അയക്കാനായി വീട്ടുകാര്‍ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എഴുന്നേറ്റിരുന്നില്ല. ഉടന്‍ തന്നെ വീട്ടില്‍ ഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണം സ്ഥിരീകരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ 'ദൃശ്യ മൊബൈല്‍ ഷോപ്പ്' നടത്തുന്ന വിദ്യാനഗര്‍ സ്വദേശി മന്‍സൂറാണ് ഭര്‍ത്താവ്. മക്കള്‍: മൊയിദീന്‍ അബ്ദുല്‍ ഖാദര്‍, മര്‍യം സിര്‍വ, ഇലാന ഫാത്തിമ. സഹോദരങ്ങള്‍: നഈമ ഫര്‍വീന്‍, ഫാത്തിമത്ത് സുല്‍ഫ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad