Type Here to Get Search Results !

Bottom Ad

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം; 3 പേർ അറസ്റ്റിൽ


കളമശ്ശേരിയിൽ സ്പായിൽ മാനേജരായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ റിമാൻഡിൽ. സംഭവത്തിൽ പിടിയിലായ നാലുപേരിൽ ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായിൽ മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ കളമശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാലുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ശ്രീരാഗ് പകർത്തിയതായും യുവതി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

പീഡനവിവരം യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പിടിയിലായ പ്രതികൾ എറണാകുളം സ്വദേശികളാണ്. ഇതിൽ ഒരാൾ നേരത്തേ ഹണിട്രാപ്പ് കേസിലും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad